ഗാന്ധി ജയന്തിയുടെ ഭാഗമായുള്ള ചിത്ര രചന മൽത്സരത്തിൽ പങ്കെടുക്കുവാൻ വീണ്ടും അവസരം 

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150 മത് ജൻമദിനാഘോഷങ്ങളോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ ഓൺലൈൻ ചിത്ര രചന മൽത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. താൽപ്പര്യമുള്ളവർക്ക് ഈ മാസം 23 വരെ മൽത്സരത്തിൽ പങ്കെടുക്കാം. 18 വയസ്സിൽ താഴെ പ്രായമുള്ളവർക്കും, 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും രണ്ട് വിഭാഗങ്ങളായാകും മൽത്സരം സംഘടിപ്പിക്കുക. മൽത്സരത്തിന്റെ ഭാഗമാകുന്ന ഒമാൻ പൗരൻമാർക്ക് പ്രത്യേക പുരസ്കാരങ്ങളും ലഭിക്കും. എംബസിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ചിത്രങ്ങൾ പങ്കു വെയ്ക്കേണ്ടത്. ഗാന്ധി@150, ഗാന്ധിയുടെ ആശയങ്ങൾ, ഗാന്ധിയും സമാധാനവും എന്നീ ആശയങ്ങളിലാണ് ചിത്രങ്ങൾ വരയ്ക്കേണ്ടത്.