കോവിഡ് ; നാദാപുരം സ്വദേശി ഒമാനിൽ മരിച്ചു

കോവിഡ് വൈറസ് ബാധിതനായി നാദാപുരം സ്വദേശി ഒമാനിൽ മരിച്ചു. ജഅലാനിൽ വർഷങ്ങളായി കഫ്ത്തേരിയ നടത്തി വന്നിരുന്ന മൊയ്തു ( നൂർ ഖമർ) ആണ് മരണപ്പെട്ടത്. 42 വയസ്സായിരുന്നു.വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ  രണ്ടാഴ്ച്ചയായി ചികിൽസയിൽ ആയിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരങ്ങൾ ഒമാനിലുണ്ട്‌. കുടുംബം നാട്ടിലാണു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം ഒമാനിൽ തന്നെ സംസ്ക്കരിക്കും.