സുൽത്താനേറ്റിലെ കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ ഈ മാസം പ്രവർത്തനം ആരംഭിക്കും

സുൽത്താനേറ്റിൽ പുതിയതായി നിർമിക്കുന്ന കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ ഈ മാസം അവസാനത്തോടെ പൂർണമായും പ്രവർത്തനസജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്‌ദി അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഓൾഡ് എയർപോർട്ട് ബിൽഡിങ്ങിലാണ് ഫീൽഡ് ആശുപത്രി നിർമ്മിക്കുന്നത്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാവിധ ആധുനിക സംവിധാനങ്ങളും ഇവിടെ ലഭ്യമാകും. ഒരേ സമയം 200 മുതൽ 300 വരെ രോഗികളെ ഇവിടെ ചികിത്സിക്കുവാൻ കഴിയും. പ്രധാനമായും മസ്‌ക്കറ്റ് ഗവർണറേറ്റിന് പുറത്തുള്ളവർക്കായിരിക്കും ഇവിടെ ചികിത്സ സൗകര്യമൊരുക്കുക.