സുൽത്താനേറ്റിൽ 576 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

സുൽത്താനേറ്റിൽ 24 മണിക്കൂറിനിടെ 576 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 94,051 ആയി ഉയർന്നു. വൈറസ് ബാധയെത്തുടർന്ന് 7 പേർ കൂടി മരണപ്പെട്ടതോടെ, സുൽത്താനേറ്റിലെ ആകെ കോവിഡ് മരണസംഖ്യ 853 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 85,781പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 24 മണിക്കൂറിനിടെ 363 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 91.2 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 551 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 180 പേർ ഐ.സി.യുവിലാണ്.