സുൽത്താനേറ്റിൽ ഈ വർഷം അവസാനത്തോടെ 20 ശതമാനം കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി

സുൽത്താനേറ്റിലേക്ക് ഈ വർഷം അവസാനത്തോടെ ആവശ്യമുള്ളതിന്റെ 20 ശതമാനം കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹൊസ്‌നി അറിയിച്ചു. വാക്സിൻ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഒമാൻ അന്താരാഷ്ട്ര വാക്സിൻ ഫെഡറേഷന്റെ ഭാഗമായിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തിൽ രാജ്യത്ത് ആകെ ആവശ്യമുള്ളതിന്റെ 20 ശതമാനം വാക്സിനുകൾ ലഭ്യമാക്കാൻ കഴിയുമെന്ന് അണ്ടർ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. അതേ സമയം, വാക്സിൻ ലഭ്യമാകുന്ന ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, റോയൽ ഒമാൻ പോലീസ്, ആർമി എന്നീ വിഭാഗങ്ങൾക്കാകും ആദ്യം മുൻഗണന ലഭിക്കുക.