സുപ്രീം കമ്മിറ്റി അംഗങ്ങൾ കോവിഡ് ഫീൽഡ് ആശുപത്രി സന്ദർശിച്ചു 

സുൽത്താനേറ്റിൽ പുതിയതായി നിർമ്മിക്കുന്ന കോവിഡ് ഫീൽഡ് ആശുപത്രി സുപ്രീം കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. ഒമാൻ അഭ്യന്തര വകുപ്പ് മന്ത്രിയും, സുപ്രീം കമ്മിറ്റിയുടെ ചെയർമാനുമായ സയ്ദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. ആശുപത്രിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ചികിത്സ സംവിധാനങ്ങൾ സംഘം പരിശോധിച്ചു. നേരത്തെ ഈ മാസം അവസാനം തന്നെ ഫീൽഡ് ആശുപത്രി പ്രവർത്തന സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്‌ദി അറിയിച്ചിരുന്നു. 200 മുതൽ 300 വരെ രോഗികളെയാകും ആദ്യ ഘട്ടത്തിൽ ഇവിടെ ചികിത്സിക്കാൻ കഴിയുക. അതേ സമയം നിലവിൽ ഫീൽഡ് ആശുപത്രിയിൽ ഐ.സി.യു സംവിധാനങ്ങൾ ലഭ്യമായിരിക്കില്ല.