വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക 

വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ തങ്ങളുടെ വിലയേറിയ വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. റോയൽ ഒമാൻ പൊലീസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്ത് മോഷണ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം. കഴിഞ്ഞ ആഴ്ച്ച ഇത്തരത്തിൽ വാഹനങ്ങളിൽ നിന്നും മോഷണം നടത്തിയ രണ്ട് പേരെ തെക്കൻ ശർഖിയ ഗവർണറേറ്റിലെ സുറിൽ നിന്നും ആർ.ഒ.പി അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.