സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചില്ല ; ബൗഷറിൽ ഹെയർ ഡ്രസിങ് സെന്റർ അടച്ചു 

കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാതെ പ്രവർത്തിച്ച ഹെയർ ഡ്രസിങ് ആൻഡ് വനിതാ ബ്യുട്ടി പാർലർ അടച്ചു പൂട്ടി. മസ്‌ക്കറ്റ് ഗവർണറേറ്റിലെ ബൗഷർ വിലയത്തിലാണ് സംഭവം. ബാർബർ ഷോപ്പുകൾക്കും, ബ്യുട്ടി പാര്ലറുകൾക്കും, പ്രവർത്തനാനുമതി നൽകിയ ഘട്ടത്തിൽ കൃത്യമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ഇവ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് ഇപ്പോൾ നിയമ നടപടിയുണ്ടായിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ വിലായത്തിൽ നിയമ ലംഘനം നടത്തിയ 3 പേഴ്സണൽ കെയർ സെന്ററുകളും അടച്ചു പൂട്ടിയിട്ടുണ്ട്.