സുൽത്താനേറ്റിൽ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തി

സുൽത്താനേറ്റിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പരസ്യപ്പെടുത്തി. ആദ്യ ഘട്ടത്തിൽ അൽ ബുറൈമി, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ നിന്നുള്ളവരുടെ വിവരങ്ങളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും കൂടുതൽ നിയമ ലംഘകരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുവെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ തടവ് ശിക്ഷയും, പിഴയും ഉൾപ്പെടെയുള്ള നടപടികളാണ് നിയമ ലംഘകർക്കെതിരെ സ്വീകരിക്കുന്നത്. എന്നാൽ നിയമ ലംഘനം നടത്തുന്ന പ്രവാസികളെ നാട് കടത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതരുടെ ഭാഗത്ത് നിന്നും നൽകിയിട്ടുണ്ട്.