ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു

ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി സന്തോഷ് കുമാർ (44) ആണ് മരണപ്പെട്ടത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ 22 ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 12 വർഷമായി സ്വകാര്യ കമ്പനിയിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സലാലയിൽ സംസ്കരിക്കുന്നതിനുള്ള നടപടികൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ഭാര്യ : പൊന്നമ്പിളി,രണ്ട് മക്കളുണ്ട്.