നിയന്ത്രങ്ങൾ ലംഘിച്ച് മൽത്സ്യ ബന്ധനം നടത്തിയവർ പിടിയിൽ ; കാർഷിക മന്ത്രാലയം പിടിച്ചെടുത്തത് 3,450 കിലോഗ്രാം അൽ ഷർഖ മൽത്സ്യം 

നിയന്ത്രണങ്ങൾ ലംഘിച്ച് മൽത്സ്യ ബന്ധനം നടത്തുകയും, മൽത്സ്യം സൂക്ഷിക്കുകയും ചെയ്തവരെ കാർഷിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും ഏകദേശം 3,450 കിലോഗ്രാം അൽ ഷർഖ മൽത്സ്യം പിടിച്ചെടുത്തിട്ടുണ്ട്. സീസൺ കാലാവധി കഴിഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ ഇത്തരം മൽത്സ്യങ്ങളെ പിടിക്കുന്നതിനും, കച്ചവടം നടത്തുന്നതിനും വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചു കൊണ്ടാണ് ഇവർ മൽത്സ്യ ബന്ധനം നടത്തിയത്. ഇവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.