സുൽത്താനേറ്റിൽ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച 72 പേർക്ക് 500 റിയാൽ പിഴ ഈടാക്കി 

സുൽത്താനേറ്റിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ച 72 പേർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടി സ്വീകരിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച് പൊതു ഇടങ്ങളിൽ സംഘം ചേർന്നവർക്ക് 500 റിയാലാണ് പിഴ ഈടാക്കിയിരുന്നത്. സെപ്റ്റംബർ 25ന് സ്വകാര്യ ഫാമിൽ ഒത്തു കൂടിയവർക്ക് ബഹ്‌ല കോടതിയാണ് പിഴ ഈടാക്കിയിരുന്നത്. കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും.