സുൽത്താനേറ്റിൽ ഇതുവരെ നാലായിരത്തോളം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു

സുൽത്താനേറ്റിൽ ഇതുവരെ ഏകദേശം നാലായിരത്തോളം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ.അഹമ്മദ് അൽ സെയ്ദി അറിയിച്ചു. 577 ഡോക്ടർമാരും, 1,831 നഴ്‌സുമാരും ഉൾപ്പെടെ ഇതുവരെ 3,914 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഇവരിൽ 51 ശതമാനം ആളുകളും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.