ഈ അധ്യയന വർഷം നീട്ടി വെയ്ക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം 

സുൽത്താനേറ്റിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 – 21 അധ്യയന വർഷം നീട്ടി വെയ്ക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ തീരുമാനിച്ചിരിക്കുന്ന തരത്തിൽ തന്നെ അക്കാദമിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വാർത്തകൾ മാത്രമേ പൊതു ജനങ്ങൾ പരിഗണിക്കാൻ പാടുള്ളു എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.