ഒമാനിലെ എയർ പോർട്ടുകളിലൂടെ 30 ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്‌തെന്ന് റിപ്പോർട്ടുകൾ 

കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലും ഒമാനിലെ എയർ പോർട്ടുകളിലൂടെ ഏകദേശം 30 ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്‌തെന്ന് റിപ്പോർട്ടുകൾ. ഒമാൻ ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ജൂലൈ അവസാനം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 30,271 വിമാനങ്ങളിലായി 37,23,897 യാത്രികരാണ് ഈ കാലയളവിൽ യാത്ര ചെയ്തിരിക്കുന്നത്. എന്നാൽ ഇത് മുൻ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 63.9 ശതമാനം കുറവാണ്.