അറബിക്കടലിലെ ന്യുനമർദ്ധം ;  സുൽത്താനേറ്റിനെ ബാധിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ന്യുനമർദ്ദത്തിന്റെ സ്വാധീനം സുൽത്താനേറ്റിൽ ഉണ്ടാകില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അറബിക്കടലിന്റെ കിഴക്കൻ മേഖലകളിൽ രൂപം കൊണ്ടിട്ടുള്ള ന്യുനമർദ്ദം പടിഞ്ഞാറേക്ക് നീങ്ങുന്നതിനാൽ അടുത്ത 3 ദിവസങ്ങളിൽ ഇത് ഒമാനിൽ സ്വാധീനം ചെലുത്താൻ സാധ്യതയില്ല. മണിക്കൂറിൽ 31 മുതൽ 46 കിലോമീറ്റർ വരെ വേഗതയിൽ ഇത് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയാണെന്നും അതോറിറ്റി വ്യക്തമാക്കി.