പന്ത്രണ്ടാം ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്കൊഴികെ മറ്റെല്ലാവർക്കും ഓൺലൈൻ ക്ലാസുകൾ തുടരും

സുൽത്താനേറ്റിൽ പന്ത്രണ്ടാം ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്കൊഴികെ മറ്റെല്ലാവർക്കും ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത മാസം ഒന്നാം തീയതി മുതൽ സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കുവാൻ സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ഒന്ന് മുതൽ 11 വരെ ഗ്രേഡുകളിൽ ഉള്ളവർക്ക് നിലവിൽ തുടരുന്ന രീതിയിലും, 12 ആം ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്ക് ആഴ്ചയടിസ്ഥാനത്തിൽ ഗ്രുപ്പുകളായി തിരിച്ച് സ്കൂളുകളിൽ ക്ലാസുകൾ സംഘടിപ്പിക്കും. കൃത്യമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തിക്കൊണ്ടാകും അക്കാദമിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.