അംഗങ്ങൾക്കുള്ള റിന്യുവൽ ഫീസിൽ ഒ.സി.സി.ഐ ഇളവുകൾ പ്രഖ്യാപിച്ചു

കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ അംഗങ്ങൾക്കുള്ള റിന്യുവൽ ഫീസിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (OCCI) ഇളവുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ നിരവധി വാണിജ്യ സ്ഥാപന ഉടമകൾ സമർപ്പിച്ച അപേക്ഷകളിലാണ് ബോർഡിന്റെ തീരുമാനം. 2019 ജനുവരി 1ന് മുൻപുള്ള ഫീസിൽ 1 മുതൽ 100 ശതമാനം വരെ ഇളവ് ലഭിക്കും. 2019 ലെ ഫീസ് അടയ്‌ക്കേണ്ടതാണ്. ഈ വർഷം ഡിസംബർ 31 വരെയാകും ഇളവുകൾ ബാധകമാകുക.