സുൽത്താനേറ്റിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാണ പ്ലാന്റ് ദുഖുമിൽ 

സുൽത്താനേറ്റിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാണ പ്ലാന്റ് ദുഖുമിൽ നിർമ്മിക്കുന്നു. ദുഖും സിമന്റ് പ്രോജക്ട് ഇന്റർനാഷണൽ എൽ.എൽ.സിയാണ് സാധ്യമാക്കുന്നത്. വർഷത്തിൽ 3.50 മില്യൺ ടൺ സിമന്റ് ആകും ഒരു വർഷം ഇവിടെ നിർമ്മിക്കുക. അതായത് ദിവസേന 10,000 ടൺ സിമന്റ് ആകും ഉൽപ്പാദിപ്പിക്കുക. നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ സിമന്റ് ഉൽപ്പാദന രംഗത്ത് നിർണ്ണായകമായ മാറ്റമാകും ഇതുവഴി സാധ്യമാകുക.