ഒമാനിൽ താമസ നിയമം ലം ഘിച്ച 11 പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: വിദേശികളുടെ താമസ നിയമം ലംഘിച്ചതിന് പതിനൊന്ന് പ്രവാസികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. വിദേശികളുടെ താമസ നിയമം ലംഘിച്ചതിന് ഏഷ്യൻ പൗരത്വമുള്ള പതിനൊന്ന് പേരെ ബുറൈമി ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി ആർഒപി പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചു വരികയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു