യാത്രക്കാർക്ക് കോവിഡ് 19 ഹെൽത്ത് കവറേജ് ഏർപ്പെടുത്തി ഒമാൻ എയർ 

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക്, യാത്ര ചെയ്യുന്ന തീയതി മുതൽ 31 ദിവസത്തേക്ക് കോവിഡ് 19 സുരക്ഷാ കവറേജ് ലഭിക്കുമെന്ന് എയർ ലൈൻസ് അറിയിച്ചു. എന്നാൽ സുൽത്താനേറ്റിലേക്ക് യാത്ര ചെയ്യുന്ന റെസിഡന്റ് കാർഡുള്ള പൗരൻമാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. omanair.com എന്ന വെബ്സൈറ്റ് വഴിയോ, റിസർവേഷൻ സെന്ററുകൾ വഴിയോ, എയർ ലൈൻസിന്റെ റീടൈൽ ഓഫീസുകൾ വഴിയോ, മറ്റേതെങ്കിലും ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് സ്വാഭാവികമായി തന്നെ ആനുകൂല്യം ലഭ്യമാകും. അടുത്ത വർഷം മാർച്ച് 31 വരെ ആനുകൂല്യം തുടരുമെന്നും എയർ ലൈൻസ് അധികൃതർ വ്യക്തമാക്കി.