റിയൽ എസ്റ്റേറ്റ് രെജിസ്ട്രേഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നു 

സുൽത്താനേറ്റിൽ ഹൗസിംഗ്‌ ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് രെജിസ്ട്രേഷൻ ഓഫീസ് എയർപോർട്ട് ഹൈറ്റ്സിലുള്ള ബാങ്ക് മസ്‌ക്കറ്റ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. ബാങ്ക് മസ്‌ക്കറ്റുമായി സഹകരിച്ചു കൊണ്ടാകും ഓഫീസ് പ്രവർത്തിക്കുക. പൊതു ജനങ്ങൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള ഡോക്യൂമെന്റേഷൻ പ്രവർത്തനങ്ങൾക്ക് ഇനിമുതൽ പുതിയ സെന്ററിനെ ഉപയോഗപ്പെടുത്താവുന്നതാണ്. വസ്തു വകകൾ വാങ്ങുകയോ, വിൽക്കുകയോ ചെയ്യുക, മോർട്ടേജുകൾ, ഇഷ്ടദാനമായി ലഭിക്കുന്ന വസ്തു വകകളുമായി ബന്ധപ്പെട്ട ഇടപാടുകൾ തുടങ്ങിയ എല്ലാവിധ പ്രവർത്തനങ്ങൾക്കുമുള്ള ഇടപെടലുകൾ പുതിയ സംവിധാനം വഴി നടപ്പിലാക്കാവുന്നതാണ്.