സുൽത്താനേറ്റിൽ ഐ.ടി സർവീസ് പ്രൊവൈഡർമാരായി രണ്ട് കമ്പനികളെ കൂടി നിയമിച്ചു 

സുൽത്താനേറ്റിൽ ഐ.ടി സർവീസ് പ്രൊവൈഡർമാരായി രണ്ട് കമ്പനികളെ കൂടി നിയമിച്ച് ഗതാഗത – കമ്മ്യൂണിക്കേഷൻ മന്ത്രാലയം. ഒമാൻ ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാൻ ഡാറ്റ പാർക്ക്, ഡാറ്റ ടു ക്‌ളൗഡ്‌ എന്നീ കമ്പനികൾക്കാണ് പുതിയതായി അനുമതി നൽകിയിരിക്കുന്നത്. ഈ കമ്പനികൾക്ക് ഇനി മുതൽ ഹോസ്റ്റിങ്, ക്‌ളൗഡ്‌ സർവീസസ് എന്നീ സേവനങ്ങൾ ലഭ്യമാക്കാനാകും. ഇതുവഴി ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ രംഗത്ത് നിർണ്ണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.