മസ്‌ക്കറ്റ് – ഷന്ന മവാസലാത് ബസ് സർവീസുകളുടെ സമയക്രമം

നവംബർ 22 ഞായറാഴ്ച മുതൽ നവംബർ 28 ശനിയാഴ്ച വരെ മസ്‌ക്കറ്റ് – ഷന്ന റൂട്ടിലൂടെയുള്ള ബസ് സർവീസുകളുടെ (റൂട്ട് 51) സമയത്തിൽ മാറ്റമുണ്ടാകുമെന്ന് മവാസലാത്ത് അറിയിച്ചു. സമയങ്ങളുടെയും നിരക്കുകളുടെയും എല്ലാ വിശദാംശങ്ങളും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും, സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 24121500/24121555 എന്നീ നമ്പറുകളിൽ 24/7 ബന്ധപ്പെടാവുന്നതാണ്.