സുൽത്താനേറ്റിൽ പുതിയ റെസിഡൻഷ്യൽ ടുറിസം കോംപ്ലെക്സ് നിർമ്മാണത്തിന് കരാർ ഒപ്പിട്ടു

സുൽത്താനേറ്റിൽ പുതിയ റെസിഡൻഷ്യൽ ടുറിസം കോംപ്ലെക്സ് നിർമ്മിക്കുന്നതിനായി കരാർ ഒപ്പിട്ടു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലി വിലായത്തിലുള്ള അൽ അഷ്‌കാര ജില്ലയിലാകും കോംപ്ലെക്സ് സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് സൻദാൻ ഡെവലപ്മെന്റ് കമ്പനിയാണ് കരാറിൽ ഒപ്പു വെച്ചത്. 24,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ‘അൽ – സീഫ്’ റെസിഡൻഷ്യൽ ടുറിസം കോംപ്ലെക്സിൽ 75 വില്ലകളാകും ഉണ്ടാകുക.