സുൽത്താനേറ്റിൽ മാനേജർ തസ്തികയിലുള്ള പ്രവാസികളുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ട് 

സുൽത്താനേറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാനേജർ തസ്തികയിലുള്ള പ്രവാസികളുടെ എണ്ണത്തിൽ  കുറവുണ്ടായതായി സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം (2019) ഒക്ടോബറിൽ 17,12,798 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് 2020 ഒക്ടോബർ മാസത്തെ കണക്കു പ്രകാരം 14,35,070 പേർ മാത്രമാണുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാണിജ്യ – വ്യാവസായിക പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വലിയ രീതിയിൽ പ്രവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയതാണ് ഇത്തരത്തിൽ എണ്ണം കുറയുന്നതിന് കാരണമായിട്ടുള്ളത്. രാജ്യത്തെ പ്രവാസി പൗരൻമാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശിൽ നിന്നുള്ളവരാണ് (5,46,681).  ഇന്ത്യയിൽ നിന്നുള്ള 4,92,276 പേരും നിലവിൽ ഒമാനിൽ ജോലി ചെയ്യുന്നുണ്ട്.