മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

അറബിക്കടലിന്റെ തെക്കൻ മേഖലയിൽ അതി ശക്തമായ ന്യുനമർദ്ദ സാധ്യതയുള്ളതിനാൽ മൽത്സ്യ തൊഴിലാളികൾ, കർഷകർ, തീര മേഖലകളിൽ താമസിക്കുന്നവർ തുടങ്ങിയവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി ഒമാൻ കാർഷിക മന്ത്രാലയം. ന്യുന മർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ സുൽത്താനേറ്റിലെ വിവിധ മേഖലകളിൽ അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിളാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത് എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. വാദികൾ, താഴ്‌വരകൾ, പർവ്വത പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിൽ ഉള്ളവരും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.