മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​ര്‍ അ​ഞ്ചി​ന്​ കാ​ണാ​താ​യ മ​ല​യാ​ളി​യ​ു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി കെ.​വി. സ​ന്ദീ​വി​നെ​യാ​ണ്​ (47) അ​ല്‍ ഹെ​യി​ല്‍ ഭാ​ഗ​ത്ത്​ പൊ​തു​സ്​​ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ സ​ന്ദീ​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ​പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ പൊ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഒ​മാ​നി​ല്‍​ത​ന്നെ സം​സ്​​ക​രി​ക്കാ​നാ​ണ്​ തീരുമാനം.
മു​ല​ദ​യി​ല്‍ ക​ഴി​ഞ്ഞ എ​ട്ടു​വ​ര്‍​ഷ​മാ​യി വ​ര്‍​ക്ക്​​ഷോ​പ്​ മെ​ക്കാ​നി​ക് ആ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു സ​ന്ദീ​വ്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്.നാ​ട്ടി​ല്‍​നി​ന്ന്​ വി​ളി വ​രു​േ​മ്ബാ​ഴാ​ണ്​ അ​വി​ടെ എ​ത്തി​യി​ട്ടി​ല്ലെ​ന്ന വി​വ​രം സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ മ​ന​സ്സി​ലാ​കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ന്ദീ​വ്​ ബോ​ര്‍​ഡി​ങ്​ പാ​സ്​ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വി​മാ​ന​ത്തി​ല്‍ ക​യ​റി​യി​ട്ടി​ല്ലെ​ന്നും മ​ന​സ്സി​ലാ​യി. പി​ന്നീ​ട്​ നടത്തിയ തിരച്ചിലിലാണ് ​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.