സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനാപകടം ; ഗതാഗതം തടസ്സപ്പെട്ടു

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഇന്ന് പുലർച്ചെ വാഹനാപകടമുണ്ടായി. മസ്ക്കറ്റിലെ എയർ പോർട്ട് ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളിലും യാത്ര ചെയ്തിരുന്നവർക്ക് ഗുരുതരമായി പരുക്കേൽക്കുകയും, വാഹനഗതാഗതം ദീർഘ നേരം തടസ്സപ്പെടുകയും ചെയ്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ, മേഖലയിലുള്ള ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുവാൻ യാത്രികർ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അധികൃതർ അറിയിച്ചു.