ഹോം ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച ഒമാൻ പൗരനെതിരെ നിയമ നടപടി

സുൽത്താനേറ്റിൽ ഹോം ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച ഒമാൻ പൗരനെതിരെ നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. തെക്കൻ ബാത്തിന ഗവർണറേറ്റ് സ്വദേശിയായ ഇയാൾ ക്വാറന്റൈൻ കാലയളവിൽ നിർദ്ദേശങ്ങൾ ലംഘിച്ചു കൊണ്ട് മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയും, നിരീക്ഷണത്തിലുള്ളവർ കയ്യിൽ ധരിക്കേണ്ട പ്രത്യേക ബ്രെയ്‌സ്‌ലെറ്റ് ഒഴിവാക്കുകയും ചെയ്തു. ഇയാൾക്ക് 20 ദിവസത്തെ തടവ് ശിക്ഷയും, 500 റിയാൽ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇയാളുടെ ചിത്രവും, വ്യക്തി വിവരങ്ങളും പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.