സുൽത്താനേറ്റിലെ പ്രകൃതി വാതക ഉൽപ്പാദനനിരക്കിൽ 10 ശതമാനത്തിന്റെ വർദ്ധനവ് 

സുൽത്താനേറ്റിലെ പ്രകൃതി വാതക ഉൽപ്പാദനനിരക്ക് 10 ശതമാനം വർധിച്ചതായി ഒമാൻ ടി.വി അറിയിച്ചു. ലോകമെമ്പാടും പാചക വാതക ഉപഭോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ സുൽത്താനേറ്റിലും ഉൽപ്പാദന വർദ്ധനവ് അനിവാര്യമായിരിക്കുകയാണ്. ചിലവ്‌ കുറവും, ഉയർന്ന കാര്യക്ഷമതയുമാണ് പ്രകൃതി വാതകത്തെ ജനപ്രിയമാക്കുന്നത്. ഇവ കൂടുതൽ പാരിസ്ഥിതിക സൗഹാർദ്ദപരവുമാണ്. നിലവിൽ 10.7 മില്യൺ മെട്രിക് ടൺ പ്രകൃതി വാതകമാണ് ഒമാനിൽ ഉൽപ്പാദിപ്പിക്കുന്നത്.