സുൽത്താനേറ്റിൽ 223 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു  

സുൽത്താനേറ്റിൽ പുതിയതായി 223 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 1,22,579 ആയി. വൈറസ് ബാധയെത്തുടർന്ന് 5 പേർ കൂടി മരണപ്പെട്ടതോടെ, സുൽത്താനേറ്റിലെ ആകെ കോവിഡ് മരണസംഖ്യ 1,391 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 1,13,856 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 24 മണിക്കൂറിനിടെ 279 പേരാണ് രോഗമുക്തരായത്.  92.9ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 250 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 121 പേർ ഐ.സി.യുവിലാണ്.