അവനീർ 2020 ന്റെ സമാപന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി മുഖ്യാതിഥി

ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക കരിയർ ഗൈഡൻസ് പ്രോഗ്രാമായ അവനീർ 2020 ന്റെ സമാപന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി മുഖ്യാതിഥി . മറ്റന്നാൾ (നവംബർ 28), വൈകിട്ട് 4.30ന് വീഡിയോ കോൺഫെറൻസിങ് വഴിയാണ് എം.പി ചടങ്ങിന്റെ ഭാഗമാകുക. തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ നിന്നും 3 തവണ എം.പി ആയിട്ടുള്ള ഇദ്ദേഹം, ലോക പ്രശസ്തനായ എഴുത്തുകാരനും പ്രാസംഗികനുമാണ്. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയായും, മാനവ വിഭവ ശേഷി മന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.