പൊതു അവധി ദിവസങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയോ, ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം 

സുൽത്താനേറ്റിൽ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശം. അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനായി യാതൊരു കാരണവശാലും സംഘം ചേർന്ന് കൊണ്ട് ടുറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുകയോ, ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യരുത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.