ക്വാറന്റീന് നിരീക്ഷണത്തിനായി നല്കുന്ന ട്രാക്കിങ് ബ്രേസ്ലെറ്റ് സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം. 300 റിയാലില്‍ കുറയാത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിെന്റ ഉടമസ്ഥതയിലുള്ളതാണ് ബ്രേസ്ലെറ്റ്. മന്ത്രാലയത്തിന് കീഴിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലോ ആശുപത്രികളിലോ അല്ലെങ്കില്‍ അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലോ വെച്ചുമാത്രമേ ബ്രേസ്ലെറ്റ് നീക്കം ചെയ്യാന്‍ പാടുള്ളൂ.
വീടുകളില്‍ വെച്ച് കേടുവരുത്താനോ ഉൗരിമാറ്റാനോ ശ്രമിച്ചാൽ ആരോഗ്യ മന്ത്രാലയത്തിെന്റ ട്രാക്കിങ് കേന്ദ്രത്തില്‍ മുന്നറിയിപ്പ് ലഭിക്കും.ബ്രേസ്ലെറ്റിന് കേടുവരുന്ന പക്ഷം 200 റിയാലും നിയമലംഘനത്തിന് 100 റിയാലും പിഴ ചുമത്തുന്നതിന് വ്യവസ്ഥകളുണ്ട്. ഒമാനിലേക്ക് എത്തുന്ന സന്ദര്‍ശകരും വിദേശരാജ്യത്ത് നിന്ന് മടങ്ങിവരുന്നവരും നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് പ്രോേട്ടാക്കോളിെന്റ ഭാഗമാണ് ബ്രേസ്ലെറ്റ് ധരിക്കല്‍.