സുൽത്താനേറ്റിൽ മഴ തുടരും; 48 മണിക്കൂർ തീരമേഖലകൾ പ്രഷുബ്ധമാകുമെന്നും മുന്നറിയിപ്പ് 

ദോഫർ, അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുമെന്ന് ഒമാൻ മെട്രോളജി മുന്നറിയിപ്പ് നൽകി. ഇതിനോടൊപ്പം തന്നെ അടുത്ത 48 മണിക്കൂറുകളിൽ തീരപ്രദേശങ്ങൾ പ്രഷുബ്ധമാകുമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലകൾ 1.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ ഉയരും. വടക്ക് – കിഴക്കൻ കാറ്റിന്റെ പ്രഭാവം തീരപ്രദേശങ്ങളിൽ ശക്തമായി അനുഭവപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.