സുൽത്താനേറ്റിൽ കോവിഡ് രോഗബാധിതരായി ചികിത്സയിലുള്ളത് 7,332 പേർ

സുൽത്താനേറ്റിൽ നിലവിൽ 7,332 പേർ കോവിഡ് രോഗബാധിതരായി ചികിത്സയിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 1,22,579 വരിൽ 1,13,856 പേരും രോഗമുക്തരായിട്ടുണ്ട്. 1,391 പേർക്ക് രോഗബാധയെത്തുടർന്ന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നിലവിൽ ചികിത്സയിൽ തുടരുന്നവരിൽ 4,988 പേരും ഒമാൻ പൗരൻമ്മാരാണ്. 2,344 പ്രവാസികളും നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.