എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക ടെലി കോൺഫറൻസിങ് സംഘടിപ്പിച്ചു 

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിലുള്ള ഇന്ത്യൻ പൗരൻമാർക്ക് തങ്ങളുടെ പ്രശ്നങ്ങളും, ആശങ്കകളും പങ്കു വെയ്ക്കുന്നതിനും, സ്ഥാനപതി മുനു മഹാവറുമായി സംസാരിക്കുന്നതിനും എംബസി പ്രത്യേക ടെലി കോൺഫറെൻസിങ് സംഘടിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെയാണ് കോൺഫറെൻസ് നടന്നത്. സ്ഥാനപതിയോടൊപ്പം, എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും കോൺഫറൻസിൽ പങ്കെടുത്തു.