സുൽത്താനേറ്റിൽ ഈ വർഷം മൂന്നാം പാദത്തിൽ അയ്യായിരത്തോളം വാണിജ്യ സ്ഥാപനങ്ങൾക്ക് രെജിസ്ട്രേഷൻ നൽകി

2020ന്റെ മൂന്നാം പാദത്തിൽ ഇതുവരെ ഏകദേശം അയ്യായിരത്തോളം വാണിജ്യ സ്ഥാപനങ്ങൾക്ക് രെജിസ്ട്രേഷൻ നൽകിയതായി വാണിജ്യ – വ്യാവസായിക മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതിയതായി 4,797 സ്ഥാപനങ്ങൾക്കാണ് രെജിസ്ട്രേഷൻ നൽകിയിരിക്കുന്നത്. ഇതിൽ 2,606 എണ്ണം സിംഗിൾ ട്രേഡർ വിഭാഗത്തിലും, 595 എണ്ണം ലിമിറ്റഡ് ലയബിലിറ്റി കമ്പനികളിലും, 498 എണ്ണം സിംഗിൾ പേഴ്സൺ കമ്പനികളിലും, 355 എണ്ണം ഗൃഹകേന്ദ്രീകൃത ബിസിനസ് വിഭാഗത്തിലും, 319 എണ്ണം ഇൻവെസ്റ്റ്മെന്റ് കമ്പനികളിലും, 224 എണ്ണം എൻ.ജി.ഒ വിഭാഗത്തിലും ഉൾപ്പെടുന്നതാണ്. ഇതിന് പുറമെ 93 സോളിഡാരിറ്റി കമ്പനികളും, 54 വഴിയോര കച്ചവട കേന്ദ്രങ്ങളും, 47 ലിമിറ്റഡ് കമ്പനികളും, 3 ഗവണ്മെന്റ് ഏജൻസികളും, 3 അന്താരാഷ്ട്ര കമ്പനി ബ്രാഞ്ചുകളും പട്ടികയിൽ ഉൾപ്പെടുന്നു.