ഒമാന്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ആരംഭിച്ചു. വിദേശത്ത് നിന്നുള്ള തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായുള്ള വിസക്കായുള്ള അപേക്ഷകള്‍ ഒാണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് പാസ്പോര്‍ട്ട് ആന്റ് റെസിഡന്‍സി അധികൃതർ അറിയിച്ചതായി റിപ്പോർട്ട് . ബന്ധപ്പെട്ട രേഖകള്‍ സഹിതമുള്ള വിസ അപേക്ഷകള്‍ കോവിഡ് വ്യാപനത്തിന് മുമ്ബുണ്ടായിരുന്ന രീതിയില്‍ ഒാണ്‍ലൈനായോ സനദ് സെന്ററുകള്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകളില്‍ പതിവ് രീതിയില്‍ തന്നെ തീരുമാനമെടുത്ത് വിസ അനുവദിക്കും.