സുൽത്താനേറ്റിൽ 5 ദിവസത്തിനിടെ 905 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 1,107 പേർക്ക് കൂടി രോഗമുക്തി

സുൽത്താനേറ്റിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 905 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,23,484 പേർക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ഇതിൽ 1,14,963 പേരും രോഗമുക്തരായിട്ടുണ്ട്. 93.1 ശതമാനമാണ് രോഗമുക്തി നിരക്ക്. പുതിയതായി 1,107 പേർ കോവിഡിനെ അതിജീവിച്ചിരിക്കുകയാണ്. നിലവിൽ വൈറസ് ബാധയെത്തുടർന്ന് 218 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 107 പേർ ഐ.സി.യു വിലാണ്.