സുൽത്താനേറ്റിൽ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കി

സുൽത്താനേറ്റിൽ കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി കൂടുതൽ സംഘടനകളുമായി പ്രത്യേക കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. എത്രയും വേഗം പരമാവധി അളവിലുള്ള വാക്സിൻ രാജ്യത്തെത്തിക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആവശ്യമായതിന്റെ 20 ശതമാനം വാക്സിൻ ആണ് രാജ്യത്തെത്തെത്തുക. അടുത്ത വർഷം അവസാനം വരെ കൃത്യമായ വാക്സിൻ ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.