തൊഴിലാളികൾക്ക് സുരക്ഷിതമായ താമസ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് മുന്നറിയിപ്പ് 

രാജ്യത്തെ റെസിഡൻഷ്യൽ ഏരിയകൾക്ക് പുറത്ത് തൊഴിലാളികൾക്കായി താമസ സൗകര്യങ്ങൾ ലഭ്യമാക്കുന്നവർ കൃത്യമായ സുരക്ഷാ സംവിധാനങ്ങളും, നിലവാരങ്ങളും ഉറപ്പു വരുത്തണമെന്ന് അധികൃതർ അറിയിച്ചു. മസ്‌ക്കറ്റ് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ തൊഴിലാളികൾക്കായി വർക്കർ കോംപ്ളെക്സുകൾ സ്ഥാപിക്കുവാൻ മുനിസിപ്പാലിറ്റി നടപടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ബൗഷറിൽ കോംപ്ലെക്സ് സ്ഥാപിച്ചതിന് ശേഷം അമീറത് വിലായത്തിലും കോംപ്ലെക്സ് നിർമ്മിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (OCCI), ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (GFOW), മജ്ലിസ് അൽ ഷുറ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.