സുവൈഖ് – അൽ ഹൊഖൈൻ ഇരട്ട ക്യാരിയേജ് പാത തുറന്നു

സുവൈഖ് – അൽ ഹൊഖൈൻ ഇരട്ട ക്യാരിയേജ് പാത തുറന്നു. വാർത്താവിനിമയ – ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 20 കിലോമീറ്ററാണ് പാതയ്ക്ക് നീളമുള്ളത്. അൽ ബാത്തിന എക്സ്പ്രെസ്‌ വേയും, അൽ ബാത്തിന  ഇരട്ട ക്യാരിയേജ് പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ഒമാൻ ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.