സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മെയ് 4 മുതൽ ആരംഭിക്കും

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മെയ് നാല് മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി  രമേശ് പൊഖ്റിയാൽ അറിയിച്ചു. മാർച്ച് ഒന്നു മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കും.

പത്താംതരം പരീക്ഷ ജൂൺ 7നും, പന്ത്രണ്ടാംതരം പരീക്ഷ ജൂൺ 11നും അവസാനിക്കും.

12-ാം ക്ലാസുകളുടെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായിട്ടാണ് നടത്തുക. രാവിലെ 10.30 മുതൽ 1.30 വരേയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്ക് ശേഷം 2.30 മുതൽ 5.30 വരെയുമാണ് ഉണ്ടാകുക. 10-ാം ക്ലാസിന് രാവിലെ 10.30 മുതൽ 1.30 വരെയുള്ള ഒറ്റ ഷിഫ്റ്റ് മാത്രമേയുള്ളൂ.

കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ  നടത്തുക. ജൂലായ് 15 നാണ് റിസൾട്ട് പ്രഖ്യാപിക്കുക.