ഫൈവ് സ്റ്റാർ ഇൻസ്റ്റിറ്റ്യൂഷൻ റേറ്റിങ് നേടി ദോഫർ യൂണിവേഴ്സിറ്റി

അന്താരാഷ്ട്ര തലത്തിൽ ഫൈവ് സ്റ്റാർ ഇൻസ്റ്റിറ്റ്യൂഷൻ റേറ്റിങ് നേടി ദോഫർ യൂണിവേഴ്സിറ്റി. ഇത്തരമൊരു അംഗീകാരം നേടുന്ന സുൽത്താനേറ്റിലെ ആദ്യത്തെയും, ജിസിസി രാഷ്ട്രങ്ങളിൽ അഞ്ചാമത്തെയും വിദ്യാഭ്യാസ കേന്ദ്രമായി യൂണിവേഴ്സിറ്റി മാറിയിരിക്കുകയാണ്. ബ്രിട്ടൻ ആസ്ഥാനമായുള്ള ക്യൂ. എസ് റേറ്റിങ്ങിലാണ് മികവുറ്റ അംഗീകാരം യൂണിവേഴ്സിറ്റിയെ തേടിയെത്തിയതിയിരിക്കുന്നത്. വിവിധങ്ങളായ അക്കാദമിക -അനക്കാദമിക ഘടകങ്ങൾ പരിഗണിച്ച് കൊണ്ടാണ് റേറ്റിങ് നൽകിയിരിക്കുന്നത്.