അന ധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 16 പേർ അറ സ്റ്റിൽ

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 16 പ്രവാസികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

“നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 16 ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പ്രസ്താവനയിലൂടെ അറിയിച്ചു. അവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായും ROP പ്രസ്താവനയിൽ വ്യക്തമാക്കി.