കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 1,500 റിയാൽ പിഴ ഈടാക്കും 

സുൽത്താനേറ്റിൽ ഇനിമുതൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തവരിൽ നിന്നും 1,500 റിയാൽ വീതം പിഴ ഈടാക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. കൂട്ടായ്മകൾ സംഘടിപ്പിക്കുന്നവരിൽ നിന്നുമാകും പിഴ ഈടാക്കുക. നിയന്ത്രങ്ങൾ ലംഘിച്ചുള്ള കൂട്ടായ്മകളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയിൽ നിന്നും 100 റിയാൽ വീതവും പിഴ ഈടാക്കും. പ്രവാസികളും, സ്വദേശികളുമടക്കമുള്ള മുഴുവൻ പൊതു ജനങ്ങൾക്കും നിർദ്ദേശങ്ങൾ ബാധകമാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.