വളർത്തു പക്ഷികളുടെ ഇറക്കു മതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

ഇന്ത്യയിൽ നിന്നുള്ള വളർത്തു പക്ഷികളുടെ ഇറക്കു മതിക്ക് സുൽത്താനേറ്റിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കാർഷിക – ഫിഷറീസ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കർണ്ണാടകയിൽ നിന്നുമുള്ള ഇറക്കു മതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് ആദ്യ ഘട്ടത്തിൽ ഒഴിവാക്കിയിരിക്കുന്നത്. വെറ്റിനറി അതോറിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.