സുൽത്താനേറ്റിലേക്ക് 200,000 ഡോസ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി; വാക്സിൻ സ്വീകരിച്ചവർക്കും ക്വാറന്റൈൻ നിർബന്ധം

സുൽത്താനേറ്റിലേക്ക് 200,000 ഡോസ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ കോവിഡ് വാക്സിൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു. കൃത്യമായ സുരക്ഷാ പരിശോധനകൾ പൂർത്തീകരിച്ചതിന് ശേഷം മാത്രമാണ് രാജ്യത്തേക്ക് വാക്സിൻ ഇറക്കുമതി ചെയ്യുന്നതെന്നും, അത് കൊണ്ട് ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഫൈസർ, അസ്ട്രാ സെനേക്ക വാക്സിനേഷൻ ക്യാമ്പയിനുകൾ രാജ്യത്ത് പുരോഗമിക്കുകയാണ്. അതേ സമയം വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ ഇളവ് ഉണ്ടായിരിക്കുന്നതല്ല.